IndiaInternationalLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 4,96,077 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ആറ് കോടി മുപ്പത് ലക്ഷം പിന്നിട്ടു. 14,64,764 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി മുപ്പത്തിയഞ്ച് ലക്ഷം കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.

അമേരിക്കയില്‍ 1,35,455 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തേഴ് ലക്ഷം പിന്നിട്ടു.മരണസംഖ്യ 2,73,072 ആയി ഉയര്‍ന്നു. 81,05,382 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 41,810 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,92,920 ആയി ഉയര്‍ന്നു. നിലവില്‍ 4,53,956 പേരാണ് ചികിത്സയിലുള്ളത്.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് അറുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.1,72,833 പേര്‍ മരിച്ചു. അമ്പത്തിയഞ്ച് ലക്ഷം പേര്‍ സുഖംപ്രാപിച്ചു.ഫ്രാന്‍സിലും റഷ്യയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഫ്രാന്‍സില്‍ 22,18,483 പേര്‍ക്കും, റഷ്യയില്‍ 22,69,316 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Related Articles

Back to top button