IndiaLatest

യുട്യൂബ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങി വിജയ് ഫാൻസ്‌

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ : നടന്‍ വിജയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നു. വിജയ് നടത്തുന്ന പ്രസ്താവനകള്‍, അറിയിപ്പുകള്‍ ആരാധകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവ ഈ ചാനലിലൂടെ അറിയിക്കുമെന്നാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ചുമതല വഹിക്കുന്ന എന്‍. ആനന്ദ് അറിയിച്ചിരിക്കുന്നത്.

യുട്യൂബ് ചാനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിജയ് മക്കള്‍ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി എന്‍. ആനന്ദ് ചര്‍ച്ച നടത്തി. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചാനലിലൂടെ ജനങ്ങളില്‍ എത്തിക്കാനാണ് ഇവരുടെ തീരുമാനം. വിജയുടെ സംഘടനയുടെ പേരില്‍ കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി അച്ഛന്‍ എസ്. എ. ചന്ദ്രശേഖര്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. ആനന്ദാണ് വിജയ്‌യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആനന്ദ് മുഖേന സംഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് വിജയ്.

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനവുമായി സംഘടന എത്തിയിരിക്കുന്നത്. നടന്റെ സമ്മതമില്ലാതെയാണ് അദ്ദേഹം വിജയുടെ പേരിലുള്ള പാര്‍ട്ടി ആരംഭിക്കാന്‍ ഒരുങ്ങിയത്. വിജയ്‌യുടെ ആരാധക സംഘമായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായിരുന്നു ആലോചന. അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്ന് വിജയ് വ്യക്തമാക്കിയിരുന്നു. തന്റെ അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണം കൊണ്ട് മാത്രം തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുത് എന്നും വിജയ് അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Back to top button