Latest

ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷന്‍ മഡ് റേസിംഗ് സിനിമ ഒരുങ്ങുന്നു

“Manju”

കൊച്ചി:  ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി വേറിട്ട ദൃശ്യാനുഭവമായി അഡ്വഞ്ചറസ് ആക്ഷന്‍ 4×4 മഡ് റേസിംഗ് സിനിമ ‘മഡ്ഡി’ എത്തുന്നു. ഡോ. പ്രഗഭലാണ് ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശമുണര്‍ത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പി കെ 7 ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് നിര്‍മിച്ചിരിക്കുന്ന ചിത്രം ബഹുഭാഷകളില്‍ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. നായക, നായിക കഥാപാത്രങ്ങള്‍ പുതുമുഖങ്ങളാണ്.

സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡി എന്ന സിനിമയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ. പ്രധാനകഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ഥ റേസര്‍മാരും അണിനിരക്കുന്നുണ്ട്. മഡ് റേസ് അന്തരീക്ഷം ലഭിക്കാന്‍ പ്രഗഭല്‍ സിനിമയില്‍ വിലയേറിയ പരിഷ്കരിച്ച വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷനു ചുറ്റമുളള ആളുകള്‍ക്ക് യഥാര്‍ഥ ഓഫ് റോഡ് 4X4 റേസ് എന്താണെന്ന് മനസ്സിലാക്കാന്‍ രണ്ട് ദിവസത്തേക്ക് ഒരു മഡ് റേസ് ഈവന്റ് നടത്തിയിരുന്നു. ഡ്യൂപുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കെ ജി എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി ബാസുര്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിംഗ്. സംവിധായകനായ ഡോ. പ്രഗഭല്‍ തന്നെയാണ് രചനയും മഡ് റെയ്സ് കോറിയോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നത്. കെ ജി രതീഷ് ക്യാമറ. രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ എം വിജയന്‍, ഗിന്നസ് മനോജ്‌, ബിനീഷ് ബാസ്റ്റിന്‍, സുനില്‍ സുഗത, ശോഭ മോഹന്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും.

Related Articles

Back to top button