Sports
ന്യൂസിലന്‍ഡ്- വെസ്റ്റിന്‍ഡീസ് മൂന്നാം ടി20 ഉപേക്ഷിച്ചു
സിന്ധുമോൾ. ആർ
മഴ വില്ലനായി എത്തിയതിനാല്‍ ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇന്ന് ബേ ഓവലില്‍ നടന്ന മത്സരം വെറും 2 ഓവര്‍ മാത്രമാണ് നടന്നത്. വെസ്റ്റിന്‍ഡീസ് 2.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ആണ് മത്സരം തടസ്സപ്പെട്ടത്. 6 ഓവര്‍ മത്സരം നടത്താന്‍ വരെ അധികൃതര്‍ കാത്തു നിന്നു എങ്കിലും കാലാവസ്ഥ മെച്ചപ്പെടാത്തതോടെ മത്സരം ഉപേക്ഷിച്ചു.
പരമ്പര 2-0 എന്ന നിലയില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ആദ്യ രണ്ട് ട്വി20യും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. ആദ്യ ടി20 5 വിക്കറ്റിനും രണ്ടാം മത്സരം 72 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡ് വിജയിച്ചിരുന്നത്. ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ആണ് ബാക്കിയുള്ളത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 3ന് ആരംഭിക്കും