India

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ നിന്ന് കോവിഡ് വ്യാപനസാധ്യത കുറവെന്ന് റിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി: ലക്ഷണമില്ലാത്ത കോവിഡ്-19 ബാധിതരേക്കാള്‍ രോഗം പകരുന്നത് ലക്ഷണങ്ങളോടു കൂടിയ രോഗികളില്‍ നിന്നെന്ന് ആരോഗ്യവിദഗ്ധര്‍. ചുമ, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളില്‍ നിന്ന് വൈറസിന്റെ സഞ്ചാരവേഗവും സഞ്ചാരദൈര്‍ഘ്യം കൂടുമെന്നതാണ് കാരണം. നേരത്തെയുള്ള രോഗനിര്‍ണയവും സമ്പര്‍ക്കനിര്‍ണയവും സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തലും രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ലക്ഷണം പ്രകടമാകാത്ത രോഗികളില്‍ നിന്നുള്ള രോഗവ്യാപനനിരക്ക് രോഗലക്ഷണമുള്ളവരില്‍ നിന്ന് നാലിരട്ടിയോളം കുറവായിരിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. ലക്ഷണമില്ലാത്ത രോഗികള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാത്തതിനാല്‍ വൈറസ് അധികദൂരം വ്യാപിക്കാനുള്ള സാധ്യത കുറയും. കൂടാതെ അന്തരീക്ഷത്തിലെത്തുന്ന രോഗാണുക്കളുടെ അളവിലും കുറവ് വരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സമൂഹത്തില്‍, ലക്ഷണം പ്രകടമാകാത്ത രോഗികളെ അപേക്ഷിച്ച്‌ ലക്ഷണമുള്ള രോഗികള്‍ കൂടുതലായതിനാല്‍ അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോക്ടര്‍ കെ ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെട്ടു.

Related Articles

Back to top button