IndiaKeralaLatest

ഹിയറിംഗില്‍ ഷര്‍ട്ടിടാതെ മലയാളി അഭിഭാഷകന്‍ ; ശകാരിച്ച്‌ സുപ്രിം കോടതി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഷര്‍ട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച്‌ സുപ്രിം കോടതി. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷര്‍ട്ടിടാതെ ഹാജരായ അഡ്വ എംഎല്‍ ജിഷ്ണുവിനെയാണ് സുപ്രിം കോടതി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും ശകാരിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടികള്‍ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞിട്ടും ഇത്തരം അശ്രദ്ധകള്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

മുന്‍പ് പലതവണ ഇത്തരം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 26ന് മറ്റൊരു അഭിഭാഷകനും ഷര്‍ട്ടില്ലാതെ ഹാജരായിരുന്നു. സെക്കന്‍ഡുകള്‍ മാത്രമേ അഭിഭാഷകനെ ഷര്‍ട്ടില്ലാതെ കണ്ടുള്ളൂ എങ്കിലും കോടതി അന്നും ഇത്തരം അശ്രദ്ധകള്‍ ഉണ്ടാവരുതെന്ന് താക്കീത് ചെയ്തിരുന്നു. പിന്നീടൊരിക്കല്‍ ഒരു വക്കീലും ഷര്‍ട്ടിടാതെ ഹാജരായിരുന്നു. മറ്റൊരിക്കല്‍ ഒരു അഭിഭാഷകന്‍ ടിഷര്‍ട്ട് ധരിച്ച്‌ കട്ടിലില്‍ കിടന്നു കൊണ്ടാണ് ഹാജരായത്.

Related Articles

Back to top button