KeralaLatest

ജന്മഗൃഹ തീർത്ഥയാത്ര നടന്നു

“Manju”

ചന്ദിരൂർ (ആലപ്പുഴ) : ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ ഇന്ന് (1-03-2024, വെള്ളിയാഴ്ച) ചോതി തീര്‍ത്ഥയാത്ര നടന്നു.   ആശ്രമം ചേര്‍ത്തല ഏരിയ ചീഫ്  ജനനി വിജയ ജ്ഞാന തപസ്വിനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടന്ന തീര്‍ത്ഥയാത്രയ്ക്ക് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി നേതൃത്വം നല്‍കി. ബ്രഹ്മചാരി ഊര്‍മ്മിളചിത്ത് ആശ്രമം ബ്രാഞ്ച് ചുമതലക്കാര്‍ എന്നിവര്‍ക്കൊപ്പം ശാന്തിഗിരിയുടെ വിവിധ ഏരിയകളില്‍ നിന്നും എത്തിയ  ഭക്തരും  പ്രാര്‍ത്ഥനാ നിര്‍ഭരമായി തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തു. ഗുരുവിന്റെ ജന്മനാളായ ചോതി നാളിലാണ് എല്ലാ മാസവും തീര്‍ത്ഥയാത്ര നടത്തുന്നത്.

തീര്‍ത്ഥയാത്രയിലെ വിവിധ ദൃശ്യങ്ങളിലൂടെ

ജന്മഗൃഹ ചോതിതീർത്ഥയാത്രയ്ക്ക് ശേഷം  നടന്ന സത്സംഗത്തില്‍  ചേര്‍ത്തല ഏരിയ ഹെഡ്  സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി ഊർമ്മിളചിത്, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ(ടെക്നിക്കല്‍) റ്റി.കെ.ഉണ്ണികൃഷ്ണപ്രസാദ്, ആർട്സ് &കള്‍ച്ചർ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ്, മാതൃമണ്ഡലം ഗവേണിങ്ങ് കമ്മറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.പി.എ. ഹേമലത, രവീന്ദ്രൻ പാലക്കാട്, ശ്രീജിത് കണ്ണൂർ, പി.ജി .രമണൻ, ഹരിലാൽ കരുനാഗപ്പള്ളി, ബിജു തിരുവനന്തപുരം സിറ്റി, കൃഷ്ണപിള്ള ഹരിപ്പാട്, രമാ രവീന്ദ്രൻ, പിതാംബരൻ, റെജി പുരോഗതി എന്നിവർ സത്സംഗത്തില്‍ സംസാരിച്ചു.

ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിൽ നിന്നുള്ള തീർത്ഥാടക സംഘം ജന്മഗൃഹം ചോതി തീര്‍ത്ഥയാത്രയിൽ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയോടൊപ്പം

Related Articles

Back to top button