സിന്ധുമോൾ. ആർ
കോല്‍ക്കത്ത : കര്‍ഷക വിരുദ്ധമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
കൃഷിക്കാരും അവരുടെ ജീവിതവും ഉപജീവനമാര്‍ഗവും സംബന്ധിച്ചും തനിക്ക് വളരെയധികം ആശങ്കയുണ്ട്. കര്‍ഷക വിരുദ്ധ ബില്ലുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. ഉടനടി ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും. തങ്ങള്‍ തുടക്കം മുതല്‍ തന്നെ ഈ കര്‍ഷക വിരുദ്ധ ബില്ലുകളെ ശക്തമായി എതിര്‍ക്കുകയാണെന്നും മമത പറഞ്ഞു. വെള്ളിയാഴ്ച അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട് . റോക്കറ്റുപോലെ വിലക്കയറ്റത്തിനു കാരണമാകുന്ന കേന്ദ്രസര്‍ക്കാരിന്റെ അവശ്യസാധന നിയമം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യും . ജനവിരുദ്ധ നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു .