InternationalLatest

ചങ്‌അ 5 ചന്ദ്രനില്‍ ഇറങ്ങി

“Manju”

ശ്രീജ.എസ്

ബെയ്ജിങ് : ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു.ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിക്കുന്നത്.

ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യന്‍ ഓഫ് സ്‌റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തില്‍ മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത ഇടത്തുനിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. രണ്ട് കിലോയോളം സാമ്പിളുകള്‍ ശേഖരിക്കാന്‍ ദൗത്യം ലക്ഷ്യമിടുന്നുണ്ട്. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.

Related Articles

Back to top button