IndiaLatest

ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു

“Manju”

ന്യൂഡല്‍ഹി: ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു. 24 മണിക്കൂറിലാണ് ഇന്ത്യയുടെ സഹായം ശ്രീലങ്കയെ തേടി എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഈ സഹായം വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. ഇതുവരേയ്ക്കും 2,70,000 ടണ്‍ ഇന്ധനം ഇന്ത്യ ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിട്ടുണ്ട്.

രാജ്യം ഇതുവരെക്കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പട്ടിണിയും ദുരിതവും കൊണ്ട് മനുഷ്യര്‍ ബുദ്ധിമുട്ടിത്തുടങ്ങി. ജനങ്ങളുടെ പ്രതിഷേധാങ്ങളാകട്ടെ ഇപ്പോഴും തുടരുകയാണ്. എങ്കിലും, എന്ത് തന്നെ സംഭവിച്ചാലും അധികാരമൊഴിയാന്‍ താന്‍ തയ്യാറാല്ലെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ പറഞ്ഞത്.

അതേസമയം, ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീര്‍ക്കണങ്ങളുടെ ആകൃതിയില്‍ കിടക്കുന്ന, ഇന്ത്യയുടെ കണ്ണുനീര്‍എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജ്യമാണ് ശ്രീലങ്ക. 1972-വരെ സിലോണ്‍എന്നായിരുന്നു ഇതിന്റെ ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷം ഈ കൊച്ചു രാജ്യത്തെ പല തവണ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പല്‍ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ കൊളംബോ. ഇവിടെ നിന്നും സൂയസ് കനാല്‍ വഴി ചരക്കുകള്‍ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും, ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിയോടാണ് ഇപ്പോള്‍ ശ്രീലങ്ക പോരാടിക്കൊണ്ടിരിക്കുന്നത്.

Related Articles

Back to top button