IndiaKeralaLatest

മാധ്യമ പ്രവർത്തകൻ കെ.ആർ ഹരി അന്തരിച്ചു.

“Manju”

ഷൈലേഷ്കുമാർ.കൻമനം.
തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവർത്തകനും, ജനയുഗം പത്രത്തിന്റെ സീനിയർ സബ് എഡിറ്ററുമായ കെ.ആർ. ഹരി (48) ഹൃദയ – ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നു അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പകൽ 12 യോടുകൂടിയാണ് ഇഹലോകവാസം വെടിഞ്ഞത്.
2009 ൽ റിപ്പോർട്ടറായി ‘ജനയുഗ’ത്തിലേക്ക് പ്രവേശിച്ച കെ.ആർ.ഹരി ജനയുഗത്തിന്റെ ബ്യൂറോ ചീഫായും കർത്തവ്യമനുഷ്ഠിച്ചിട്ടുണ്ട് ഇംഗ്ലീഷ് ഭാഷയിൽ നിന്ന് മലയാളത്തിലേക്കും, തിരിച്ചും തർജ്ജമ ചെയ്യാനുള്ള അദ്ദേഹം പ്രത്യേക പാടവം നേടിയിരുന്നു. . കേരളകൗമുദി, മെട്രോ വാർത്ത, തേജസ് തുടങ്ങിയ പത്രങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ ജനയുഗം ആ സ്ഥാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം മാരായമുട്ടത്തെ കുടുംബവീട്ടിൽ സംസ്കരിച്ചു.
ജനയുഗം ചീഫ് എഡിറ്റർ കാനം രാജേന്ദ്രൻ, മുൻ ചീഫ് എഡിറ്റർ പന്ന്യൻ രവീന്ദ്രൻ, സി പി ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ.കെ .എസ്.പ്രകാശ് ബാബു, പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ജനയുഗം സഹപ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

Related Articles

Back to top button