KeralaLatest

കോവിഡ് വാക്‌സിന്‍; മുന്‍ഗണന പട്ടിക പുതുക്കി

“Manju”

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ മുന്‍ഗണന പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ഹജ്ജ് തീര്‍ഥാടകര്‍ ഉള്‍പ്പെടെ 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തി.18 വയസ്സ് മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

ആദിവാസി കോളനികളിലെ 18 വയസ്സ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹജ്ജ് തീര്‍ഥാടകര്‍,കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രെസെന്ററ്റീവ് എന്നിവര്‍ പട്ടികയിലുണ്ട്. ഇതുകൂടാതെ പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button