KeralaLatest

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം. ഡ്രൈവര്‍ മരിച്ചു. 

“Manju”

കൃഷ്ണകുമാർ

വെഞ്ഞാറമൂട്. വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ടെമ്പോ ഡ്രൈവര്‍ മരിച്ചു. അങ്കമാലി മൈയ്ക്കാട് വിരുതിയില്‍ ഹൗസില്‍ ചന്ദ്രന്റെ മകന്‍ പ്രദീപ്(49)ആണ് മരിച്ചത്. കെ.എസ്.ഇ.ബി.ക്ക് വേണ്ടി ഇലക്ട്രിക് മീറ്റര്‍ ബോക്‌സുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. കമ്പനിയില്‍ നിന്നും ടെമ്പോയില്‍ സാധനങ്ങളുമായി തിരുവനന്തപുരത്തക്ക് പോകവെ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂടിനു സമീപം തൈയ്ക്കാട് വച്ച് വാഹനം ഡിവൈഡറിലിടിച്ച് നില്ക്കുകയും എന്നാല്‍  തുടര്‍ന്ന് ഒരു നീക്കവും ഇല്ലാതിരിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ നടത്തിയ  പരിശോധനയില്‍ ബോധമറ്റ നിലയില്‍ ഡ്രൈവറെ കാണപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരണമടയുകയായിരുന്നു. മൃതദേഹം വെഞ്ഞാറമൂട്ടിലെ  തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക മാറ്റി.

 

Related Articles

Back to top button