India

സ്‌കൂൾ തുറക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സി.ഐ.എസ്.സി.ഇ

“Manju”

ന്യൂഡല്‍ഹി: 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഒരുക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ ഭാഗികമായെങ്കിലും തുറക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ഥിച്ച്‌ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ.).

10, 12 ക്ലാസ്സുകളിലെ പ്രാക്ടിക്കല്‍, പ്രോജക്‌ട്, സംശയ നിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരി നാല് മുതലെങ്കിലും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സി.ഐ.എസ്.സി.ഇയുടെ അപേക്ഷ. അഫിലിയേറ്റ് ചെയ്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നും സി.ഐ.എസ്.സി.ഇ അറിയിച്ചു.

Related Articles

Back to top button