Latest

രാസവസ്തു പൊട്ടറ്റോ ചിപ്സ്സിലും

“Manju”

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് പൊട്ടറ്റോ ചിപ്സ്. വായിലിട്ടാല്‍ കറുമുറെ കറുമുറെ അലിയുന്ന ഈ രസികന്‍ ചിപ്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മള്‍ പലതവണ കേട്ടിട്ടുണ്ട്. അതിലടങ്ങിയിരിക്കുന്ന കലോറിയുടെ കണക്കും കേട് വരാതിരിക്കാന്‍ ചേര്‍ക്കുന്ന ചേരുവകളും അറിഞ്ഞ ശേഷവും പൊട്ടറ്റോ ചിപ്സുമായുള്ള ചങ്ങാത്തം വേണ്ടെന്ന് വെച്ചവര്‍ പോലും കടകളിലെ ചില്ലലമാരകളില്‍ പല വര്‍ണങ്ങളില്‍ ഇരിക്കുന്നത് കാണുബോള്‍ അറിയാതെ ഒരു കവര്‍ വാങ്ങിപ്പോകും.

ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നിപ്പിക്കുന്ന ഇതിന്റെ മായിക ലോകത്ത് മയങ്ങി പോകുന്നവരാണ് മുതിര്‍ന്നവരുള്‍പ്പെടെ. ഉരുളക്കിഴങ്ങ് കൊ‌ണ്ട് തയ്യാറാക്കുന്ന ഈ പലഹാര സാധനത്തില്‍ ചേര്‍ക്കുന്ന അഡിറ്റീവ്സ് നമുക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിനപ്പുറം ദൂഷ്യങ്ങളാണ് ശരീരത്തിലുണ്ടാക്കുകയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ആകര്‍ഷകമായ നിറവും രുചിയും രൂപവും നിലനിര്‍ത്തുന്നതിന് കടകളില്‍ ലഭ്യമായ പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളില്‍ ചെറിയ തോതില്‍ സോഡിയം ബൈസള്‍ഫേറ്റ് എന്ന രാസവസ്തു ചേര്‍ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ടോയിലെറ്റ് ക്ലീനറുകളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന രാസവസ്തുവാണ് സോഡിയം ബൈസള്‍ഫേറ്റ്.

പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളില്‍ ഇവ വളരെ ചെറിയ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും വൈറ്റമിന്‍ ബി12-ഉം സോഡിയം ബൈസള്‍ഫേറ്റും തമ്മില്‍ ചേരുമ്ബോഴുണ്ടാകുന്ന ഉത്പന്നം മരണകാരണം വരെ ആയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഉരുളക്കിഴങ്ങ് ഇനങ്ങളില്‍ വൈറ്റമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ കടകളില്‍ നിന്ന് പൊട്ടറ്റോ ചിപ്സ് വാങ്ങുന്ന ശീലം നിര്‍ത്തുന്നത് തന്നെയാണ് നല്ലത്.

Related Articles

Back to top button