Kerala

ആന്ധ്രയിൽ നിന്നും ആലപ്പുഴയിലേയ്ക്ക് കടത്തുകയായിരുന്ന 15 ലക്ഷം രൂപ പിടികൂടി; ഒരാൾ അറസ്റ്റിൽ

“Manju”

പാലക്കാട്: ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ ട്രെയിനിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപ ആർപിഎഫ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി ആശോകനെ കസ്റ്റഡിയിലെടുത്തു.

ആന്ധ്രാപ്രദേശിലെ സമൽകോട്ടിൽ നിന്നും ആലപ്പുഴയിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. വയലിൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണം എത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച പണം പിടികൂടിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 36 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രാജസ്ഥാൻ സ്വദേശി ബബൂത് സിംഗ് എന്നയാളാണ് പിടിയിലായിലായത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ബബൂത് സിംഗിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. രണ്ടായിരത്തിൻറെയും അഞ്ഞൂറിൻറെയും നോട്ടുകെട്ടുകളാണ് ബാഗിൽ ഉണ്ടായിരുന്നത്.

 

Related Articles

Back to top button