KeralaLatest

ധാരണാപത്രം ഒപ്പിട്ടു

“Manju”

പോത്തൻകോട് : ഇ- ലേണിംഗും വിദ്യാർത്ഥികളുടെ ശാക്തീകരണവും ലക്ഷ്യമിട്ട് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂളും ഇന്ത്യയിലെ ഓൺലൈൻ ഐ.എ .എസ് അക്കാദമിയായ ഇ-വേദിക് സ്കൂളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ശാന്തിഗിരി വിദ്യാഭവനിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ്.ശ്രീജിത്ത് എസ്.വി, വേദിക് ഇ – സ്കൂൾസ് ചാനൽ ഡെവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് ബിജി ജി നായർ, അഡ്വ.പ്രേം ഹരിദാസ്, സീനിയർ അദ്ധ്യാപകർ എന്നിവർ സംബന്ധിച്ചു. 2020-ൽ യു. എന്നിൽ നിന്നുള്ള മികച്ച ഗ്ലോബൽ ഇ-ലേണിംഗ് അവാർഡ് നേടിയ ആദ്യത്തെ പേപ്പർ രഹിത യുഎൻ, ഇന്ത്യൻ സിവിൽ സർവീസ് കോച്ചിംഗ് സ്ഥാപനന്മാണ് ഇ-വേദിക് സ്കൂൾ.

 

Related Articles

Back to top button