IndiaLatest

സറ്റീല്‍ വില കുത്തനെ ഇടിഞ്ഞു

“Manju”

ആഭ്യന്തര സ്റ്റീല്‍ വില കുത്തനെ ഇടിഞ്ഞു. മുന്‍ മാസത്തേക്കാള്‍ 14 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടണ്‍ സ്റ്റീലിന്റെ വിലയില്‍ 12,000- 15,000 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഇരുമ്പയിര്, കോക്കിംഗ് കല്‍ക്കരി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നതിനാല്‍ സ്റ്റീല്‍ വിലയില്‍ വീണ്ടും ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിമാന്‍ഡ് കുറഞ്ഞതും സ്റ്റോക്ക് കൂടിയതും ആഭ്യന്തര സ്റ്റീല്‍ വിലയെ പ്രതികൂലമായി ബാധിച്ചു. ഹോട്ട്-റോള്‍ഡ് കോയിലിന്റെ (എച്ച്‌ആര്‍സി) വിലയില്‍ 18 ശതമാനമാണ് ഇടിവ് ഉണ്ടായത്. അതായത്, ഒരു ടണ്‍ എച്ച്‌ആര്‍സിയുടെ വില 64,000 രൂപയായി കുറഞ്ഞു. കൂടാതെ, റീബാര്‍ വില ടണ്ണിന് 61,000- 63,000 രൂപയായി കുറഞ്ഞു.

Related Articles

Back to top button