IndiaLatest

കോവിഡ്; മൂന്നാം തരംഗത്തിന് സാദ്ധ്യത

“Manju”

 

ഡല്‍ഹി: കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍

Related Articles

Back to top button