KeralaLatest

അമിതമായി വേദന സംഹാരി കഴിച്ചു മരിച്ചു

“Manju”

ശ്രീജ.എസ്

മൂന്നാര്‍: വേദന സംഹാരി അമിതമായി കഴിച്ച്‌ അവശനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കെഡിഎച്ച്‌പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന്‍ (48) ആണു മരിച്ചത്. കഴിഞ്ഞ 30ന് ഇദ്ദേഹത്തെ വയറുവേദനയെത്തുടര്‍ന്നു മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരിച്ചു വീട്ടിലെത്തിയെങ്കിലും അന്നു രാത്രി വീണ്ടും വേദന കൂടിയതിനെത്തുടര്‍ന്നു കൈവശം ഉണ്ടായിരുന്ന മുപ്പതോളം വേദനസംഹാരികള്‍ ഇയാള്‍ ഒരുമിച്ചു കഴിച്ചതായി പറയുന്നു. കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആദ്യം മൂന്നാറിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.

Related Articles

Back to top button