IndiaLatest

ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപ്പിടിത്തം; 22 കടകള്‍ കത്തിനശിച്ചു

“Manju”

ശ്രീജ.എസ്

അഹമ്മദാബാദ് ; അഹമ്മദാബാദിലെ ബാപ്പുനഗര്‍ പ്രദേശത്തുള്ള ശ്യാം സിഖര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപ്പിടിത്തം. ഇന്ന് രാവിലെയുണ്ടായ തീപ്പിടിത്തത്തില്‍ 22 വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ഒരു ചായ കെറ്റിലില്‍ നിന്നാണ് തീ പടര്‍ന്നത്. അഗ്നിശമന സേനയെത്തി മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീയണച്ചത്.
ഞായറാഴ്ച അവധിയായതിനാല്‍ കോംപ്ലക്‌സ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും അതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും പ്രദേശത്തുകാര്‍ പറഞ്ഞു.

Related Articles

Back to top button