IndiaLatest

ജിഎസ്എൽവി എഫ് 10 വിക്ഷേപണം ആഗസ്റ്റ് 12 ന്

“Manju”

ശ്രീഹരിക്കോട്ട: രാജ്യം കാത്തിരിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി എഫ് -10 വിക്ഷേപണം ആഗസ്റ്റ് 12ന് പുലര്‍ച്ചെ 5.43ന് ശ്രീഹരിക്കോട്ടയില്‍ നിന്നും നടക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ അഞ്ചിനായിരുന്നു വിക്ഷേപണം ആദ്യ പദ്ധതിയിട്ടത്. എന്നാല്‍, അന്ന് അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം വിക്ഷേപണം പിന്നെയും വൈകി. ഈ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതും നടന്നില്ല.

ഇതിനെല്ലാം ശേഷമാണ് പുതിയ വിക്ഷേപണ തീയതി എത്തുന്നത്. അത്യാധുനിക ഭൂ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് – 03 ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് മുഴുവന്‍ സമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള അടുത്ത ഉപഗ്രഹം 2022ല്‍ വിക്ഷേപിക്കുമെന്നാണ് ഐസ്.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button