KeralaLatest

‘സിനിയ’ ഒ.ടി.ടി പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം

“Manju”

ശ്രീജ.എസ്‌

മലയാള ചലച്ചിത്രങ്ങള്‍ക്കായി പുതിയ പ്ലാറ്റ് ഫോം ‘സിനിയ’ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രീഷ്മ സുധാകരന്‍ ഡയറക്ടറായ സംരംഭത്തിന്റെ ഉദ്‌ഘാടനകര്‍മ്മം മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി, നടനായ കിരണ്‍ രാജ്, നിര്‍മ്മാതാവായ ബിജു മണികണ്ഠന്‍, ഗ്രീഷ്മ, സിനിമാ പി.ആര്‍. ഒ.മാരായ എം.കെ. ഷെജിന്‍ ആലപ്പുഴ, എ.എസ്. ദിനേശ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രാദേശിക ഭാഷയിലുള്ള ചിത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്നു വരുവാന്‍ ആഗ്രഹിക്കുന്ന യുവതലമുറയുടെ സൃഷ്ടികള്‍ സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാണ് ഇത്തരമൊരു ഒ ടി ടി പ്ലാറ്റ്‌ഫോം രൂപം കൊണ്ടത് എന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button