KeralaLatestMalappuram

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തൊടുപുഴ

“Manju”

ഇടുക്കി: ‘ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റി. രാവിലെ തന്നെ വൻ തിരക്കാണ് ഓരോ ബൂത്തിലും അനുഭവപ്പെടുന്നത്. തൊടുപുഴ മൂന്നാം വാർഡിലെ അങ്കണ വാടിയിൽ രാവിലെ തന്നെ നല്ല തിരക്കനുഭവപ്പെട്ടു.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചാണ് വോട്ടർമാർ പോളിംഗ് ബൂത്തിന് മുന്നിൽ എത്തിയത്. മുന്‍സിപാലിറ്റിയില്‍ കഴിഞ്ഞ നാലു തവണയും യുഡിഎഫായിരുന്നു അധികാരത്തില്‍ വന്നത്. ഇത്തവണയും യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് വരുന്ന പേരുകളില്‍ ഒന്നാണ് കെ ദീപക്കിന്റെത്. എന്നാല്‍ മൂന്നാം വാര്‍ഡ് കഴിഞ്ഞ തവണ എല്‍ഡിഫിനാണ് ലഭിച്ചത്.
എല്‍ഡിഎഫില്‍ നിന്ന് വാര്‍ഡ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Related Articles

Back to top button