KeralaLatest

അയോധ്യ രാമക്ഷേത്രം ; സ്മരണക്കായി വൃക്ഷത്തൈ നട്ട് പപ്പേട്ടന്‍

“Manju”

അയോദ്ധ്യയില്‍ ശ്രീ രാമചന്ദ്രഭഗവാന്റെ ക്ഷേത്ര ശിലാന്യാസ ചടങ്ങിന് പങ്കെടുക്കാനാവത്തിന്റെ വിഷമം കൈതപ്രത്തെ മുതിര്‍ന്ന സംഘ പ്രവര്‍ത്തകനായ മംഗലം പപ്പേട്ടന്‍ തീര്‍ത്തത് ആ സ്മരണക്ക് രണ്ട് വൃക്ഷത്തൈകള്‍ നട്ടു കൊണ്ടാണ്. രണ്ട് വര്‍ഷം മുമ്ബ് ഒരു ആദ്ധ്യാത്മിക തീര്‍ത്ഥയാത്രയുടെ ഭാഗമായി അയോദ്ധ്യയിലും കര്‍സേവാ പുരത്തും സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലുറപ്പിച്ചതാണ് ക്ഷേത്ര നിര്‍മ്മാണ സമയത്ത് വീണ്ടും അയോദ്ധയിലെത്തണമെന്ന്.

പക്ഷെ കൊറോണ ചതിച്ചു. വിഷമിച്ചിരിക്കുമ്ബോഴാണ് മുന്‍ ബദരീനാഥ് റാവല്‍ ജി പി. ശ്രീധരന്‍ നമ്ബുതിരിയും കേശവ തീരം ആയുര്‍വ്വേദ ഗ്രാമം എംഡി വെതിരമന വിഷ്ണു നമ്ബൂതിരിപ്പ് പപ്പേട്ടന് വൃക്ഷത്തൈ കള്‍ നല്‍കി ശിലാപൂജ നടക്കുന്ന മുഹൂര്‍ത്തത്തില്‍ തന്നെ വൃക്ഷങ്ങള്‍ നടാന്‍ ഉപദേശിച്ചത്.

കൈതപ്രം ശാഖാ കാര്യവാഹും സംഘ പ്രസ്ഥാനങ്ങളുടെയെല്ലാം മുന്‍നിര പോരാളിയുമായ മംഗലം പപ്പേട്ടന്‍ എന്ന് വിളിക്കുന്ന പത്മനാഭന്‍ നമ്ബൂതിരിക്ക് ഇനി ഒരാഗ്രഹമേ ഉള്ളു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കി മോദിജി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ ആ പുണ്യഭൂമിയിലെത്തണം.

Related Articles

Back to top button