IndiaInternationalLatest

ആമസോണിൽ ബെസ്റ്റ് സെല്ലറായി ഡോ. കെ ആർ എസ് നായരുടെ പുസ്തകം

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ജനറല്‍ കണ്‍വീനറും, റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജ(ട്രെയിനിംഗ്) രുമായ ഡോ. കെ. ആർ. എസ്. നായർ എഴുതി ആമസോണിൽ പ്രസിദ്ധീകരിച്ച BOUND LESS POWER OF MINDFUL LIVING  എന്ന പുസ്തകം അഞ്ച് ദിവസം കൊണ്ട് ബെസ്റ്റ് സെല്ലേഴ്സ് ലിസ്റ്റിൽ ഒന്നാമതെത്തി റെക്കോഡിട്ടു. ടീച്ചേർസ് & സ്റ്റുഡന്റസ് മെന്ററിങ് വിഭാഗത്തിൽ 8-12-2020 ന് അന്താരാഷ്ട്ര വിപണിയിൽ 33 – മത് റാങ്കിലും ഈ പുസ്തകം എത്തിയിട്ടുണ്ട്.

ആമസോൺ അമേരിക്കയുൾപ്പെടെ 13 രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുകയും വിപണനം തുടങ്ങുകയും ചെയ്ത ഈ പുസ്തകത്തിൽ ലൈഫ് മാനേജ്മെന്റ് തത്വങ്ങൾ, ഗുരുവാണികൾ തുടങ്ങിയവ പ്രതിപാദിക്കുന്നു. ഈ പുസ്തകത്തിലൂടെ ലോക വ്യാപകമായി ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ആശയങ്ങൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം കൂടിയാണ്.
മഹാഭാരതത്തിലെ അഷ്ടാവക്രന്റെ ജനനകഥ എന്തുകൊണ്ട് ശാസ്ത്രീയമായി ശരിയാണ്? ആത്മാവ് ശരീരത്തിൽ പ്രവേശിക്കുന്നത് എപ്പോൾ? എന്തുകൊണ്ട് നമുക്ക് മുജ്ജന്മ സ്മൃതികൾ ഇല്ല? നൈപുണ്യം (talent) പഠിച്ചെടുക്കാൻ പറ്റാത്തതിനു കാരണമെന്ത്? കണ്ണിനു സ്വയം കാണാൻ ഒരു കണ്ണാടി വേണ്ടതുപോലെ, മനസ്സിനു സ്വയം കാണാൻ ഗുരു നിർദ്ദേശിച്ചിട്ടുള്ള ‘കണ്ണാടി’ എന്ത്? ശാന്തിഗിരിയിലെ ‘ജീവകർമ്മ’ സങ്കൽപ്പത്തിനു പിന്നിലെ ശാസ്ത്രീയാടിത്തറ എന്ത്? തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന് ഒരാഴ്ച മാത്രം 73 രൂപയാണു വില.

Related Articles

Back to top button