IndiaLatest

താമര ദേശീയ പുഷ്പം; ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി

“Manju”

ബിജെപി ചിഹ്നം വരക്കുക, നെഹ്‌റുവിന്റെ തെറ്റായ സമീപനങ്ങള്‍ വിവരിക്കുക';  വിവാദം - Express Kerala

ശ്രീജ.എസ്

അലഹബാദ് : ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടു.
താമര ഒരു ദേശീയ പുഷ്പം ആണ്. ആനിലക്ക് വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുണ്ട്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ ലോഗോയായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

താമര ഉപയോഗിക്കുന്നത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്നു . രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിയുടെ ലോഗോയായി ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോരഖ്പൂര്‍ ജില്ലയിലെ കാളിശങ്കറാണ് പൊതുതാല്‍പര്യ ഹരജിയി സമര്‍പ്പിച്ചത്. പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗര്‍വാളും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് 2021 ജനുവരി 12 ന് വാദം കേള്‍ക്കും.

Related Articles

Back to top button