InternationalLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി കടന്നു

“Manju”

സിന്ധുമോൾ. ആർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ മൂന്ന് ലക്ഷത്തോടടുക്കുന്നു. തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തോടടുത്തു. മരണം 1.42 ലക്ഷമായി. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിദിന മരണം അഞ്ഞൂറില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു.ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ആകെ രോഗികളുടെ 3.81 ശതമാനം മാത്രമാണിത്.

ബ്രസീലില്‍ അറുപത്തേഴ് ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,79,801 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തൊമ്പത് ലക്ഷം പിന്നിട്ടു. റഷ്യയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ഇരുപത്തേഴായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button