IndiaLatest

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരം വിരാട് കോഹ്ലി തന്നെയെന്ന് ​സുനില്‍ ഗവാസ്‌കര്‍

“Manju”

സിന്ധുമോൾ. ആർ

ഈ ദശാബ്ദത്തില്‍ ഏകദിനത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍ രം​ഗത്ത്. ഗവാസ്‌കര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് ഏറ്റവും സ്വാധീനം ചെലുത്തിയ താരമായി തിരഞ്ഞെടുത്തത്. 2008ല്‍ അരങ്ങേറ്റം നടത്തിയ കോഹ്ലി 86 ടെസ്റ്റില്‍ നിന്നും 251 ഏകദിനത്തില്‍ നിന്നും 84 ടി20യില്‍ നിന്നുമായി 22208 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്.

റണ്‍സ് പിന്തുടരുന്ന പല സമയത്തും കോലിയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമായിട്ടുണ്ട്. റണ്‍സ് ചേസ് ചെയ്യുമ്ബോള്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരം കോഹ്ലിയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം കൂടിയാണ് അദ്ദേഹം. ഇന്ത്യക്കുവേണ്ടി അവന്‍ ജയിച്ച മത്സരങ്ങളുടെ എണ്ണം നോക്കുക. വലിയ സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിച്ചത് നോക്കുക. അവനാണ് ഏറ്റവും സ്വാധീനം ഉണ്ടാക്കിയ താരം. ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

Related Articles

Back to top button