IndiaLatest

പാക് ഭീകരരെ സഹായിച്ച കോണ്‍ഗ്രസ് നേതാവിനെ പിടികൂടി സൈന്യം

“Manju”

പാകിസ്ഥാൻ ഭീകരരെ സഹായിച്ച് കോൺഗ്രസ് നേതാവ്; തന്ത്രം പൊളിച്ചടുക്കി സൈന്യം –  East Coast Daily Malayalam

ശ്രീജ.എസ്

ജമ്മുകശ്മീര്‍; പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് സഹായം ചെയ്തു കൊടുത്ത കോണ്‍ഗ്രസ് നേതാവിനെ പിടികൂടി സൈന്യം. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് വാനിയെ ആണ് സൈന്യം പിടികൂടിയത്. കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരരെ അഹമ്മദ് വാനി സഹായിക്കുകയായിരുന്നു. സൈന്യത്തിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ്സ് നേതാവാണ് സൈന്യത്തിന്റെ വലയിലായത്. ഈ മാസം 7-ാം തീയതി ഭീകരരെ കശ്മീരിലെത്താന്‍ സഹായിച്ചെന്നാണ് കശ്മീര്‍ പോലീസും സൈന്യവും കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ യു..പി.എ പ്രകാരം കേസ്സെടുത്തു.

സംശയകരമായ സാഹചര്യത്തില്‍ അഹമ്മദ് വാനിയുടെ കാര്‍ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നുഴഞ്ഞുകയറ്റസംഘവും തമ്മിലുള്ള ബന്ധം പുറത്തുന്നത്. ഭീകരര്‍ കാറില്‍ കശ്മീരിലൂടെ സഞ്ചരിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചലാണ് അഹമ്മദ് വാനിയെ കുടുക്കിയത്.

Related Articles

Back to top button