IndiaLatest

വായുമലിനീകരണം ; 20 സര്‍വീസുകള്‍ കൂടി ആരംഭിച്ച്‌ ഡല്‍ഹി മെട്രോ

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹി മെട്രോ 20 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് പുതിയ സര്‍വീസ് നടത്തുന്നത്.

ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ഇന്നലെ വൈകുന്നേരം 5 മണിക്ക് 402 ആയിരുന്നു. മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 25 മുതല്‍ തന്നെ പ്രവൃത്തിദിവസങ്ങളില്‍ (തിങ്കള്‍വെള്ളി) ഡല്‍ഹി മെട്രോ ഇതിനകം 40 അധിക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.

Related Articles

Back to top button