IndiaLatest

പരിഷ്‌കാരങ്ങള്‍ അനാവശ്യ ചട്ടക്കൂട് നീക്കും; വലിയ ഗുണഭോക്താക്കള്‍ കര്‍ഷകര്‍: പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരായിരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു കര്‍ഷകര്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) 93 ാം വാര്‍ഷിക കണ്‍വെന്‍ഷന്‍
വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ അനാവശ്യ ചട്ടക്കൂടുകളെല്ലാം നീക്കുകയാണ്. കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരായിരിക്കും. പരിഷ്‌കാരങ്ങള്‍ നടപ്പാവുന്നതോടെ പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും കര്‍ഷകര്‍ക്കു പ്രവേശനം ലഭിക്കും. പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button