സിന്ധുമോള്‍ . ആര്
പയ്യോളി: കോവിഡ് കാലത്ത് മോഷ്ടാക്കളും അതിജാഗ്രതയിലാണ്. അര്‍ധരാത്രി ടൗണിലെ കടയില്‍ കയറിയ മോഷ്ടാവ് പി.പി.ഇ കിറ്റ് പോലുള്ള വസ്ത്രവും മാസ്ക്കുമടക്കം ദേഹം മുഴുവന്‍ മറച്ചാണ് പണവും സാധനങ്ങളും കവര്‍ന്നത്. ടൗണിന് വടക്കുഭാഗത്ത് ദേശീയപാതയില്‍ ഫെഡറല്‍ ബാങ്കിന് സമീപമുള്ള ഇലക്ട്രോണിക്സ് കടയിലാണ് ബുധനാഴ്ച പുലര്‍ച്ച മോഷണം നടന്നത്. പി.പി.ഇ കിറ്റ് ധരിച്ച മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സി.സി.ടി.വി ദിശമാറ്റി മുകളിലോട്ട് തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.
സമീപകാലത്ത് പ്രവര്‍ത്തനമാരംഭിച്ച കടയുടെ സമീപത്ത് മറ്റ് കടകളും കെട്ടിടങ്ങളുമൊന്നുമില്ലാത്തതും മോഷ്ടാവിന് തുണയായി. പുറത്തെ ഗ്ലാസ് വാതിലിന്റെയും ഷട്ടറിന്റെയും പൂട്ട് തകര്‍ത്ത് അകത്തുകടന്ന് ഹോം തിയറ്റര്‍, മിക്സി, മേശയിലുണ്ടായിരുന്ന 25000 രൂപ എന്നിവ കവര്‍ന്നു. പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.