IndiaLatest

സർക്കാർ ചര്‍ച്ചയ്ക്ക് തയ്യാർ – കേന്ദ്ര കൃഷിമന്ത്രി തോമര്‍

“Manju”
ന്യൂഡല്‍ഹി: ചര്‍ച്ചയുടെ അടുത്ത തിയതി തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയും കര്‍ഷക നേതാക്കള്‍ നിരഹാര സമരം അനുഷ്ടിക്കുകയും ചെയ്തുവരുന്നപശ്ചാത്തലത്തിലാണ് കൃഷി മന്ത്രിയുടെ പ്രതികരണം. ‘ചര്‍ച്ചകള്‍ വീണ്ടും ഉണ്ടാകും. ഞങ്ങള്‍ കര്‍ഷകരുമായി ബന്ധപ്പെട്ട് വരുന്നു’ തോമര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സര്‍ക്കാര്‍ ഏത് സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണ്. കര്‍ഷക നേതാക്കള്‍ അടുത്ത യോഗത്തിന് തയ്യാറാകുമ്പോള്‍ അക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button