IndiaLatest

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നിരാഹാരസമരം;  അണ്ണാ ഹസാരെ

“Manju”

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് അയച്ച കത്തിലാണ് ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു.
സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ചും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാമെന്ന് അന്നത്തെ കൃഷിമന്ത്രി രാധാമോഹന്‍ സിങ് രേഖാമൂലം ഉറപ്പുനല്‍കിയതിനു പിന്നാലെ ഫെബ്രുവരി അഞ്ചിന് നിരാഹാര സമരം അവസാനിപ്പിച്ചു.

Related Articles

Back to top button