KeralaLatest

സ്വർക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

“Manju”

തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സഞ്ജു, സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം എക്കണോമിക് ഒഫൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.

സ്വപ്നയ്ക്ക് പൊലീസിലടക്കം ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും അതിനാൽ നിലവിലെ അവസ്ഥയിൽ ജാമ്യം നൽകരുതെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചിരുന്നു. കേസിൽ അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്ത് മാഫിയയുടെ ഇടപെടൽ ഉണ്ടെന്നും ഇക്കാര്യം കൂടി പരിശോധിക്കണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസിന്റ ഈ വാദങ്ങളെല്ലാം പരിഗണിച്ചായിരിക്കും കോടതി വിധി പറയുക.

Related Articles

Back to top button