Malappuram

മുന്നാക്ക സംവരണം ചർച്ച ചെയ്യാനായി മുസ്ലിം സംഘടനകളുടെ യോഗം ഇന്ന് മലപ്പുറത്ത്

“Manju”

പി.വി.എസ്

മലപ്പുറം:മലപ്പുറത്ത് മുന്നാക്ക സംവരണം വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന്. ന്യൂനപക്ഷങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെതിരെ പൊതു പ്രക്ഷോഭത്തിനുള്ള ആലോചന യോഗത്തിലുണ്ടാകും. കേന്ദ്രസർക്കാരിനേക്കാൾ ആവേശത്തിൽ മുന്നാക്ക സംവരണം എല്ലാ മേഖലയിലും നടപ്പാക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെ ആശങ്കയോടെയാണ് മുസ്‌ലിം സംഘടനകൾ നോക്കിക്കാണുന്നത്.
മലപ്പുറത്ത് യോഗത്തിൽ സുന്നി, ഇകെ, എ.പി വിഭാഗങ്ങൾ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് ദക്ഷിണകേരള തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ പങ്കെടുക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കുളിപ്പിക്കാന്‍ അനുമതി നല്‍കാത്തതതും യോഗത്തിൽ ചർച്ചക്ക് വരും. മലപ്പുറം റോസ് ലോഞ്ചിലാണ് യോഗം .

Related Articles

Back to top button