കൊല്‍ക്കത്ത: ബംഗാളിലെ മിഡ്നാപൂരിലെ മെഗാ റാലിയില്‍ തൃണമുല്‍ വിമതരെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമുല്‍ വിട്ട സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരെയാണ് അമിത് ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമുല്‍ കോണ്‍ഗ്രസ് വിടുന്നത്? മമത ബാനര്‍ജിയുടെ സ്വജനപക്ഷപാതം, അഴിമതി എന്നിവ കാരണം. ദീദി ഇതൊരു തുടക്കം മാത്രമാണ്.. തിരഞ്ഞെടുപ്പ് വരുമ്പോഴേയ്ക്കും നിങ്ങള്‍ തനിച്ചാകും.. അമിത് ഷാ മുന്നറിയിപ്പ് നല്കി. അധികാരിക്ക് പുറമെ 50 ഓളം തൃണമുല്‍, കോണ്‍ഗ്രസ്, ഇടതുമുന്നണി നേതാക്കള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
Related Articles
എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍
March 3, 2024 1:51 PM
Check Also
Close
-
കോവിഡ് വാക്സിൻ; 900 കോടി അനുവദിച്ച് കേന്ദ്രംNovember 30, 2020 9:15 AM