KeralaLatestThiruvananthapuram

സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കും, സര്‍ക്കാര്‍ അനുമതി ഉടന്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓണത്തിനു മുന്‍പ് തന്നെ അന്‍പത് ശതമാനം ഇരിപ്പടത്തോടെ പ്രദര്‍ശനം നടത്താന്‍ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച്‌ അന്തിമ തീരുമാനമായാല്‍ പ്രഖ്യാപനം ഉടനുണ്ടാകും.

കോവിഡിനെതിരേ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ള പ്രേക്ഷകരെയാണ് തിയറ്ററിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവരോടൊപ്പം വരാന്‍ അനുമതിയുണ്ടാകും. 2020 മാര്‍ച്ചിലാണ് തിയറ്ററുകളുടെ പൂര്‍ണമായ തോതിലുള്ള പ്രവര്‍ത്തനം നിര്‍ത്തിവെക്കപ്പെട്ടത്. മാസങ്ങളോളം അടച്ചിടപ്പെട്ട ശേഷം 2021 ജനുവരിയില്‍ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗം ശക്തമായതോടെ ഏപ്രിലില്‍ വീണ്ടും തിയറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിടുകയായിരുന്നു.

Related Articles

Back to top button