KeralaLatest

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. രാവിലെ 11നാണ് യോഗം. തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടാന്‍ മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുളളവര്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമു ര്‍ന്നേക്കും. വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക്, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവയില്‍ നേതൃത്വം മറുപടി പറയേണ്ടി വരും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. തോല്‍വിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Related Articles

Back to top button