IndiaLatest

ശ്രീപാദ് നായിക്കിന്റെ ചികിത്സാക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും.

“Manju”

ന്യൂ ഡെൽഹി : കേന്ദ്ര ആയുഷ് (സ്വതന്ത്ര), പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിനെ  തുടർന്ന് സാരമായി പരിക്കേറ്റ ശ്രീപദ് നായിക് ഗോവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.  ശ്രീപാദ് നായിക്കിന്റെ ചികിത്സയ്ക്ക് ഉചിതമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമായി സംസാരിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രമോദ് സാവന്തിനോട് സംസാരിക്കുകയും മികച്ച ചികിത്സ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമെങ്കിൽ നായിക്കിനെ ദില്ലിയിലേക്ക് മാറ്റുന്നതിനും നിർദ്ദേശം നൽകി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

 

Related Articles

Back to top button