IndiaLatest

കിസാന്‍ സമ്മാന്‍ നിധി: പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു

“Manju”

രാജ്യത്ത് കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു. സമ്മാന്‍ നിധിയുടെ ഭാഗമായി 21,000 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.

ഷിംലയിലെ റിഡ്ജ് മൈതാനിയില്‍ വിവിധ കേന്ദ്ര പദ്ധതിയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വെര്‍ച്വല്‍ സംവാദം സംഘടിപ്പിച്ചു. മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടത്തുന്ന റാലിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി ഷിംലയില്‍ എത്തിയത്.

 

Related Articles

Back to top button