KeralaLatestThiruvananthapuram

ബിജെപി ജില്ലാ സെക്രട്ടറി എം.ബാലമുരളിയുടെ വീടിന് നേരെ സിപിഎം ആക്രമം

“Manju”

പോത്തൻകോട്: ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളിയുടെ വീടിന് നേരെ സിപിഎം അക്രമണം. കാട്ടായിക്കോണത്തെ സിപിഎം സംഘത്തിൻ്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള CPM കാരുടെ സഹായത്തോടെയാണ് ബാലമുരളിയുടെ വീടിന് നേരെ പടക്ക് എറിത്തത്. കാട്ടായിക്കോണത്ത് ബിജെപി ശക്തമായ മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് സി പി എം അക്രമണം നടത്തിയതെന്ന് എം.ബാലമുരളി പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഒരു സംഘം സിപിഎം പ്രവർത്തകർ ബാലമുരളിയുടെ വീട്ടിലെത്തി ഉഗ്രൻ സ്ഫോടന ശേഷിയുള്ള പടക്കെറിഞ്ഞു പ്രദേശത്തെ ഭീതിയിലാക്കിയത്. തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി.

Related Articles

Back to top button