KeralaLatestThiruvananthapuram

ജമീലാ ശ്രീധര്‍ തിരുവനന്തപുരം കോര്‍പ്പറേഷൻ മേയറായേക്കും

“Manju”

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിന്റെ ജമീലാ ശ്രീധര്‍ മേയറായേക്കും

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിന്റെ ജമീലാ ശ്രീധര്‍ മേയറായേക്കും. യുവത്വത്തെ പരിഗണിച്ചാല്‍ ഗായത്രി എസ്.നായര്‍ക്കാകും സാധ്യത. അതേസമയം നിലവിലെ മേയര്‍ കെ.ശ്രീകുമാര്‍ ഉള്‍പ്പെടെ പരാജയപ്പെടാന്‍ കാരണം യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിച്ചതാണെന്ന് സി.പി.എം ആരോപിച്ചു.
കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടിയെങ്കിലും സി.പി.എം മേയറായി പരിഗണിച്ച ഭൂരിഭാഗം പേരും തോറ്റു. കുന്നുകുഴിയിലെ എ.ജി.ഒലീനയും നെടുങ്കാട് പുഷ്പലതയും ശാസ്തമംഗലത്ത് ബിന്ദു ശ്രീകുമാറുമാണ് ആ നിരയിലുള്ളത്.
ഇതോടെ മേയര്‍ സ്ഥാനത്തേക്കുള്ള പരിഗണനയില്‍ ഒന്നാമത് പേരൂര്‍ക്കടയില്‍ ജയിച്ച മുന്‍ പി.എസ്.സി അംഗവും പഴയ നേതാവ് ശ്രീധരന്റെ മകളുമായ ജമീലയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമെങ്കിലും ഫൊറന്‍സിക് ലാബില്‍ നിന്ന് വിരമിച്ച ജമീലക്ക് ഉയര്‍ന്ന വിദ്യാഭ്യാസമാണ് അധികയോഗ്യത.
എന്നാല്‍ കഴിഞ്ഞതവണ യുവാവായ വി.കെ.പ്രശാന്തിനെ മേയറാക്കിയതും ഇത്തവണത്തെ യുവാക്കളെ കൂടുതലായി സ്ഥാനാര്‍ഥിയാക്കിയതുമാണ് വിജയത്തില്‍ നിര്‍ണായകമായതെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്. ഇത്തവണയും യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ വഞ്ചിയൂരിലെ ഗായത്രി എസ്.നായര്‍ക്കാവും ഒന്നാം സാധ്യത.
അതിനിടെ സി.പി.എമ്മിന്റെ പ്രമുഖരെ തോല്‍പിക്കാന്‍ യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന സി.പി.എം ആരോപണം ഉയര്‍ത്തി. മേയറാകേണ്ടിയിരുന്ന പുഷ്പലത തോറ്റിടത്ത് യു.ഡി.എഫിനാകെ കിട്ടിയത് 77ഉം മുന്‍ മേയര്‍ ശ്രീകുമാറിന്റെ വാര്‍ഡില്‍ 550 ഉം ആണെന്നത് തെളിവായി ഉയര്‍ത്തിക്കാട്ടുന്നു.

Related Articles

Back to top button