IndiaLatest

ബ്രിട്ടീഷുകാരേക്കാള്‍ മോശമാകരുത്; അരവിന്ദ് കെജ്‌രിവാള്‍

“Manju”

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വ്യാഴാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറിയത്. ബ്രിട്ടീഷുകാരേക്കാള്‍ മോശമാകരുതെന്ന്.., കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറിയത്.മഹാമാരിയുടെ സമയത്ത് കാര്‍ഷിക ബില്ലുകള്‍ പാസാക്കാനുള്ള തിടുക്കം എന്തായിരുന്നുവെന്നും അദേഹം ചോദ്യമുയര്‍ത്തി. എഎപി എംഎല്‍എമാരും ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറി.

Related Articles

Back to top button