IndiaLatest

താങ്ങുവില; കര്‍ഷകര്‍ക്ക് കത്തെഴുതി കേന്ദ്രമന്ത്രി തോമര്‍

“Manju”

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കത്തെഴുതി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. ‘ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് തന്റെ ചുമതലാണ്. റെയില്‍വേ ട്രാക്കില്‍ ഇരിക്കുന്നവര്‍, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ല, കേന്ദ്രമന്ത്രി കത്തില്‍ കുറിച്ചു. താങ്ങുവില നിര്‍ത്തലാക്കുമെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചിരിക്കുന്ന നുണകള്‍ കര്‍ഷകര്‍ വിശ്വസിക്കരുതെന്നും കത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

 

Related Articles

Back to top button