KeralaLatest

ജോജു ജോര്‍ജ് ചിത്രം‍; ‘മധുരം’ ടൈറ്റില്‍ പുറത്തിറങ്ങി

“Manju”

മധുരം' നുണയാൻ ജോജു ജോര്‍ജ്ജും, അർജുനും നിഖിലയും - The Editor

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.
ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരോടൊപ്പം നൂറോളം താരങ്ങളും അണിനിരക്കുന്നു . ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് തുടക്കം. കോട്ടയവും ഫോര്‍ട്ട്‌ കൊച്ചിയുമാണ് മറ്റ് ലൊക്കേഷനുകള്‍
എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്‌ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
കോ പ്രൊഡ്യൂസേസ്. ബാദുഷാ, സുരാജ്. എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആര്‍ട്ട് ഡയറെക്ടര്‍ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെര്‍ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവിയര്‍, സൗണ്ട് ഡിസൈനെര്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍ രോഹിത്ത് കെ. സുരേഷ്, ഡിസൈന്‍ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവര്‍ ചേര്‍ന്നാണ്.

 

Related Articles

Back to top button