HealthKeralaLatest

ചിരട്ട വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കുടിച്ചാല്‍ ലഭിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍

“Manju”

 

പാത്രവും, അലങ്കാര വസ്തുക്കളും നിര്‍മ്മിക്കാനും, കത്തിക്കാനും മാത്രമല്ല, ചിരട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.

തെങ്ങിന്റെ മറ്റു ഭാഗങ്ങള്‍ പോലെ ചിരട്ടയ്ക്കും ആരോഗ്യപരിപാലനത്തില്‍ അതിന്റെതായ സ്ഥാനമുണ്ട്. ചിരട്ടയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്

ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമാണ്. ഇതുകൊണ്ട് സൂപ്പും ചില ഭാഗങ്ങളില്‍ ഉണ്ടാക്കാറുണ്ട്.

പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണിത്. ചിരട്ടയിലെ നാരുകളാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഫൈബറിനാല്‍ സമ്ബുഷ്ടമാണ് ഇവ.

കൂടിയ കൊളസ്ട്രോള്‍ അതായത് ചീത്ത, രോഗകാരിയായ കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്‌ക്കാനും ഇത്‌ സഹായിക്കും. അതിനാല്‍ ഹൃദയാരോഗ്യത്തിനും ഇത്‌ ഏറെ ഗുണകരമാണ്.

ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്‌ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.

നല്ല ശോധന നല്‍കാൻ ഇതിനു കഴിയും. ഇങ്ങനെ തടി കുറയാനും ഇത്‌ സഹായിക്കും.

ഈ വെള്ളം ഇങ്ങനെ തയ്യാറാക്കാം

ഒരു ലിറ്റര്‍ വെള്ളവും ഒരു മുഴുവൻ തേങ്ങയുടെ ചിരട്ടയുമാണ് ഇതിനായി വേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മുഴുവൻ തേങ്ങയുടെ ചിരട്ട പൊട്ടിച്ച്‌ ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച്‌ ഊറ്റിയെടുത്ത് കുടിയ്‌ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്‌ക്കണം എന്നതാണ് കണക്ക്. ഇതാണ് പൂര്‍ണമായ ഗുണഫലം നല്‍കുന്നത്. ചിരട്ടയിലെ ഗുണം വെള്ളത്തിലേയ്‌ക്ക് ഇറങ്ങുന്നുവെന്നു പറയാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവൻ പല സമയങ്ങളിലുമായും കുടിക്കാം.

 

Related Articles

Back to top button