KeralaLatest

10, 12 ക്ലാസുകളിലെ പരീക്ഷ എഴുത്തു പരീക്ഷകളായി തന്നെ നടത്തും: തീയതി പിന്നീട് – സി.ബി.എസ്.ഇ

“Manju”

സിന്ധുമോൾ. ആർ

ന്യൂഡെല്‍ഹി: 10, 12 ക്ലാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ് ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്തമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ). തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓഫ്ലൈനായിത്തന്നെ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സി ബി എസ് ഇ അറിയിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷകളെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും പരീക്ഷാതീയതി, നടത്തിപ്പ് എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി. സി ബി എസ് ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച ബോര്‍ഡിന്റെ ഔദ്യോഗിക പ്രസ്താവന.സി ബി എസ് ഇ, നീറ്റ്, ജെ ഇ ഇ പരീക്ഷകളെ സംബന്ധിച്ച്‌ അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ ഡിസംബര്‍ 10-ാം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ തത്സമയ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. പരീക്ഷാതീയതി, സിലബസ് എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വെബിനാറില്‍ മറുപടി ലഭിക്കുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ.

Related Articles

Back to top button