AlappuzhaKeralaLatest

ജന്മഗൃഹത്തില്‍ പൗര്‍ണ്ണമി ദിനത്തില്‍ എസ് എസ്. എല്‍.സി. പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ച.

“Manju”

ചന്ദിരൂര്‍ (ചേര്‍ത്തല ): ഗുരുവിന്റെ ജന്മഗൃഹമായ ചേര്‍ത്തല ചന്ദിരൂര്‍ ആശ്രമത്തില്‍ പൗര്‍ണ്ണമിയോടനുബന്ധിച്ച് ബുധനാഴ്ച (22-05-2024) ന് ഈ വര്‍ഷം എസ്. എസ്. എല്‍. സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് അനുമോദന യോഗത്തില്‍ സ്വാമി വത്സലന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഊര്‍മ്മിള ചിത്ത് എന്നിവരും പങ്കെടുത്തു.

ശാന്തിഗിരി ശാന്തിമഹിമ, ഗുരുമഹിമ പ്രവര്‍ത്തകരായ കുട്ടികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button